ചൈനയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാങ് നഗരത്തിലുള്ള ഹുയിറ്റെങ് ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന പശയിലും ഷൂ നിർമ്മാണത്തിനുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളിലും തീ പടർന്നതാണ് ദുരന്തത്തിന് കാരണമായത്. കെട്ടിടത്തിലെ കോണിപ്പടികളും പുറത്തേക്കുള്ള വഴികളും ഷൂ നിർമ്മാണത്തിനുള്ള വസ്തുക്കൾക്കൊണ്ട് തടസ്സപ്പെട്ടിരുന്നത് ആളുകൾക്ക് പുറത്തുകടക്കുന്നതിനും രക്ഷാപ്രവർത്തകർക്ക് അകത്തുകയറുന്നതിനും തടസ്സമായി. ഇതാണ് മരണസംഖ്യ കൂടുന്നതിലേക്ക് നയിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ തീ പടർന്നതിനെത്തുടർന്ന് തൊഴിലാളികൾ ജനലുകൾക്ക് സമീപവും മേൽക്കൂരയിലും അഭയം തേടി.

183 രക്ഷാപ്രവർത്തകരും 35 വാഹനങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം ഊർജിതമാക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. ചൈനയിൽ ഈ വർഷം നടന്ന വലിയ വ്യവസായ അപകടങ്ങളിൽ ഒന്നാണിത്. ഇതിന് മുൻപ് നടന്ന പടക്ക നിർമ്മാണ ശാലയിലെ സ്‌ഫോടനത്തിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...