ചാന്ദ്രയാൻ 3 ലാൻഡറിന്റെ ഭ്രമണപഥം താഴ്ത്തി ; ആദ്യ ഡീബൂസ്റ്റിങ് വിജയമെന്ന് ഐഎസ്ആർഒ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ചന്ദ്രോപരിതലത്തോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3- ലാന്‍ഡന്‍. ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടാംഘട്ട ഡീബൂസ്റ്റിങ് നടക്കും. ലാന്‍ഡര്‍ മൊഡ്യൂളിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഡീബൂസ്റ്റിങ് സാധ്യമാക്കിയത്. ഇതിലൂടെ ലാന്‍ഡറിന്റെ വേഗത കുറച്ച്, പുതിയ ഭ്രമണപഥത്തിലെത്തിക്കാനായി. 113 കിലോമീറ്റര്‍, 157 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡന്‍ മൊഡ്യൂള്‍ ഇപ്പോള്‍ എത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം ഘട്ട ഡീബൂസ്റ്റിങ്ങിലൂടെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് കുറച്ചുകൂടി അടുത്തെത്തും.

ഇന്നലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍ 153 കിലോമീറ്റര്‍, 163 കിലോമീറ്റര്‍ പരിധികളുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കവെയാണ് ഡീബൂസ്റ്റിങ് നടത്തിയത്. ലാന്‍ഡറിന്റെ ആരോഗ്യം തൃപ്തികരമെന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് രണ്ടാം ഘട്ട ഡീബൂസ്റ്റിങ് നടത്തുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. അതേസമയം, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഇന്നലത്തെ അതേ ഭ്രമണപഥത്തില്‍ (153 കിലോമീറ്റര്‍, 163 കിലോമീറ്റര്‍) സഞ്ചാരം തുടരുകയാണ്. ഈ ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിയാകും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ തുടര്‍പ്രവര്‍ത്തനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...