ചന്ദ്രയാൻ -മൂന്ന് പരാജയപ്പെടും ; ദൗത്യത്തെ പരിഹസിച്ചു ; പുലിവാല് പിടിച്ച് അധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ദൗത്യം പരാജയപ്പെടുമെന്ന് ട്വീറ്റ് ചെയ്ത അധ്യാപകൻ വിവാദത്തിൽ. മല്ലേശ്വരം പി.യു കോളജിലെ കന്നട അധ്യാപകൻ ഹുലികുണ്ടെ മൂർത്തിയാണ് ദൗത്യത്തെ പരിഹസിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമായത്. രാജ്യത്തിന് അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ രാജ്യത്തിരുന്ന് കൊണ്ട് തന്നെ പരിഹസിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പിന്നാലെ അധ്യാപകനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നു. വിവാദമായതോടെ സംസ്ഥാന സർക്കാർ അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടു.

ചന്ദ്രയാൻ-3 ഇത്തവണയും പരാജയപ്പെടും എന്നായിരുന്നു അധ്യാപകന്‍റെ ട്വീറ്റ്. തിങ്കളാഴ്ചയാണ് ചന്ദ്രയാൻ -മൂന്നിനെ കുറിച്ചുള്ള മൂർത്തിയുടെ സമൂഹമാധ്യമ പോസ്റ്റ് തന്‍റെ ശ്രദ്ധയിൽപെടുന്നതെന്ന് പ്രീ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ‘അത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തതിനെ കുറിച്ച് അധ്യാപകനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച അദ്ദേഹം മറുപടി നൽകും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. വിഷയത്തിൽ ബി.ജെ.പി നേതാവ് എസ്. സുരേഷ് കുമാർ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പെക്ക് പരാതി നൽകിയിട്ടുണ്ട്’, ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...