സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ് ; ജൂലൈയിലെ ഉയർന്ന നിരക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,480 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർദ്ധിച്ച് 5,560 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ജൂലൈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപയാണ് ഉയർന്നത്. ആഗോള വിപണിയിൽ വില വർദ്ധിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര സ്വർണവിലയും ഉയർന്നിരിക്കുന്നത്.

ജൂലൈ 13 മുതൽ 17 വരെ തുടർച്ചയായി നാല് ദിവസത്തോളം സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇതിനുശേഷമാണ് ഇന്നലെ വില വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് ജൂലൈ 3-നാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 43,240 രൂപയാണ് ജൂലൈ മൂന്നിലെ നിരക്ക്. സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 81.40 രൂപയാണ് വിപണി വില. 8 ഗ്രാമിന് 651.20 രൂപയും, 10 ഗ്രാമിന് 814 രൂപയും, 100 ഗ്രാമിന് 8,140 രൂപയും, ഒരു കിലോഗ്രാമിന് 81,400 രൂപയുമാണ് വില നിലവാരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...