ചാന്ദ്രയാൻ ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്രത്തിന്റെയും മനുഷ്യബുദ്ധിയുടെയും വിജയമാഘോഷിക്കുന്ന ജൂലൈ 21 ചാന്ദ്രയാൻ ദിനം ചന്ദ്ര വിസ്മയം എന്ന പേരിൽ നേതാജി ഹയർ സെക്കൻഡറി സ്കൂളും പ്രമാടം നാഷണൽ ഗ്രൂപ്പും സംയുക്തമായി ആഘോഷിച്ചു. മനുഷ്യൻ്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി ഓർമിപ്പിക്കുവാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധിച്ച അവബോധം വളർത്താനും വേണ്ടിയുള്ള പ്രഭാഷണങ്ങൾ നടത്തി. സീമാ രാമകൃഷ്ണൻ അധ്യക്ഷയായിരുന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി സ്വാഗതം ആശംസിച്ചു.

ബഹിരാകാശ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനും പ്രഭാഷകനും ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തെ കുറിച്ചും ഭൗതിക സ്വത്തവകാശത്തെ കുറിച്ചും നിരവധി ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള ഐ എസ് ആർ ഒ റിട്ടേർഡ് സയിന്റിസ്റ്റ് പി വി ബാലഗംഗാധരൻ ചാന്ദ്രദിനത്തെ കുറിച്ചും ചന്ദ്രയാൻ പദ്ധതികളെ കുറിച്ചും സംസാരിച്ചു. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ശ്രീ ദിലീപ് മലയാലപ്പുഴ ആശംസ അർപ്പിച്ചു. സുരേഷ് കുമാർ, വാഴവിള അച്യുതൻ , സുധീഷ് എസ് , മോനിഷ എം എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...