സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക്‌ പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലേലി റോഡില്‍ ചെക്ക് പോസ്റ്റിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക്‌ പരിക്ക്. വകയാര്‍ കൈതക്കര നിവാസിയ്ക്ക് ആണ് പരിക്ക് പറ്റിയത് എന്ന് അറിയുന്നു. ഇയാളെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊക്കാതോടിനു ഉള്ള സ്വകാര്യ ബസ്സ്‌ വരുന്നത് കണ്ടു സൈഡ് ഒതുക്കുന്നതിന് ഇടയിലാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇയാള്‍ക്ക് ഒപ്പം പിറകില്‍ ഇരുന്നു യാത്ര ചെയ്ത ആളിന് പരിക്ക് ഇല്ല.

ചെക്ക് പോസ്റ്റ്‌ മുതല്‍ കല്ലേലി പാലം വരെ റോഡിനു വീതി കുറവാണ്. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണത്‌ പല സ്ഥലത്തും മുറിച്ചു മാറ്റി ഗതാഗത സൗകര്യം പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടില്ല. മുറിച്ച മരങ്ങള്‍ റോഡിനോട് ചേര്‍ന്നു തന്നെ ഇട്ടു. ഇത് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. വനം വകുപ്പിന്‍റെ ഒടിഞ്ഞ മരങ്ങള്‍ റോഡു വശങ്ങളില്‍ നിന്നും നീക്കം ചെയ്യണം എന്ന് ആവശ്യം ഉയര്‍ന്നു. ഗതാഗത തടസം സൃഷ്ടിക്കുന്ന ഈ മരങ്ങള്‍ പലപ്പോഴും അപകടം ഉണ്ടാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേനലവവധിക്കായി സ്കൂൾ അടച്ചു, ഉറങ്ങിപ്പോയ വിദ്യാർഥി ക്ലാസ്മുറിയിൽ കുടുങ്ങി ; ജീവനക്കാർക്ക് സസ്പെൻഷൻ

0
ബനിഹാൾ : ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ വിദ്യാർഥിയെ ശ്രദ്ധിക്കാതെ സ്കൂൾ അടച്ച്...

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി...

ഹോർമുസിൽ 3 കപ്പലുകൾക്കുനേരെ ആക്രമണം ; സൗദി എണ്ണക്കപ്പലിന് നാശം, പിന്നിൽ ഇറാനെന്ന് ആരോപണം

0
ദുബായ് : ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ മിസൈൽ...

സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്തു ; അമ്മായിയച്ഛൻ പിടിയിൽ

0
ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയിൽവേ സീനിയ‍ർ എൻജിനീയ‍ർ പിടിയിൽ. മരുമകളെ...