ചന്ദ്രിക കള്ളപ്പണക്കേസ് ; ഇ ഡി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പത്തുകോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ ഇഡിയും വിജിലന്‍സും അന്വേഷിക്കണമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ലെ ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെ തുടര്‍ന്നാണ്, ചികിത്സയിലായിരിക്കുമ്പോള്‍ വിജിലന്‍സ് നവംബര്‍ 18 ന് അറസ്റ്റ് ചെയ്തതെന്ന് അപ്പീലില്‍ അറിയിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഹര്‍ജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ മറവില്‍ ഇഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഹര്‍ജിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...