രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് ടാങ്കിൽ എറിഞ്ഞു ; ബിഹാർ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. മംഗളൂരുവിൽ താമസിക്കുന്ന ചന്ദൻ എന്നയാളെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു ഹൊയ്‌ഗെ ബസാറിലെ മത്സ്യ സംസ്‌കരണ ശാലയിൽ ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുടെ മകളെയാണു പീഡിപ്പിച്ചത്.

മത്സ്യ സംസ്‌കരണ ശാലയിൽ ബിഹാർ സ്വദേശികളായ എൺപതോളം പേർ ജോലി ചെയ്യുന്നുണ്ട്. അറസ്റ്റിലായ ചന്ദനും ഇവരിൽപെട്ടയാളാണ്. ജോലിക്കു പോകുമ്പോൾ ഇവരുടെ കുട്ടികളെ ഒരു മുറിയിലാക്കിയാണ് പരിചരിക്കുന്നത്. 6 മാസം മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ഇവിടെയുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ ഫാൻ വാങ്ങാനായി കടയിൽ പോയ സമയത്താണ് 2 വയസ്സുകാരിയെ ചന്ദൻ പീഡിപ്പിച്ചത്.

രക്ഷിതാക്കൾ തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തെരച്ചിലിൽ 2 മണിക്കൂറിനു ശേഷം മീൻ വളർത്തുന്ന ടാങ്കിൽ അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ജില്ലാ ഗവൺമെന്റ് വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്കു ബോധം തിരിച്ചു കിട്ടിയതോടെയാണ് പീഡനം പുറത്തറിഞ്ഞത്. തുടർന്നു പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു പോക്‌സോ വകുപ്പും കുട്ടിയെ ടാങ്കിൽ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചതിനു വധശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...