തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഗണേഷിന്റേത് നാക്കു പിഴയായിരിക്കാം. പറഞ്ഞത് ശരിയാണോ എന്ന് ഗണേഷ് കുമാർ പരിശോധിക്കട്ടെയെന്നും കൂടുതൽ വിവാദത്തിന് തയ്യാറല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർത്ഥിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഗണേഷ് വലിയ പ്രതീക്ഷയുള്ള നേതാവായിരുന്നു. അത് അസ്ഥാനത്തായോ എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്ന് അദേഹം വ്യക്തമാക്കി.

പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ പ്രതീക്ഷ എവിടെയോ തെറ്റിയോ എന്ന് മാത്രമേ താൻ പറഞ്ഞുള്ളൂ. വിഷയത്തിൽ കൃത്യമായ നിലപാട് പറഞ്ഞുകഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ വേട്ടയാടിയത് കെ ബി ഗണേഷ്കുമാറാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം. ഇതിന് മറുപടിയായിട്ടായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ ആരോപണം. ഉമ്മൻചാണ്ടി ദ്രോഹിച്ചതിന് കണക്കില്ലെന്നും മക്കളിൽ നിന്ന് തന്നെ അകറ്റിയതിലും പങ്കുണ്ടെന്നുമായിരുന്നു ഗണേഷ്കുമാറിന്റെ കുറ്റപ്പെടുത്തൽ. മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആരോപണത്തിൽ വിമർശനം ശക്തമാക്കി കോൺഗ്രസ് രം​ഗത്തെത്തി. ഗണേഷ്കുമാർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയെന്നായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...