ചങ്ങനാശ്ശേരി നഗരസഭയിലെ കൈക്കൂലിക്കേസ് : പ്രതികളെ റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: നഗരസഭയിലെ വിജിലന്‍സ് റെയ്ഡില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ റവന്യു ഓഫീസര്‍ സുശീല, റവന്യു ഇന്‍സ്‌പെക്ടര്‍ ശാന്ത എന്നിവരെ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

റവന്യു ഇന്‍സ്‌പെക്ടര്‍ ശാന്തയുടെ ബാഗില്‍നിന്ന് കൈക്കൂലി തുകയായ 5000 രൂപ കൂടാതെ കടലാസില്‍ പൊതിഞ്ഞ നിലയില്‍ 10000 രൂപയും മറ്റൊരു പൊതിയിലായി സൂക്ഷിച്ച 3500 രൂപയും പിടിച്ചെടുത്തതായി വിജിലന്‍സ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥ് പറഞ്ഞു. ഈ തുക ഓഫീസിലെ കാഷ് ഡിക്ലറേഷന്‍ ബുക്കില്‍ ചേര്‍ത്തിരുന്നില്ല. ഓഫീസിലെ പ്യൂണ്‍ സുരേഷ് കയ്യിലുള്ള പണത്തേക്കാള്‍ കൂടുതല്‍ തുക ഡിക്ലറേഷന്‍ ബുക്കില്‍ എഴുതി ചേര്‍ത്തതായി വിജിലന്‍സ് കണ്ടെത്തി. ഇയാള്‍ക്കെതിരെയും നടപടിയെടുക്കും.

കഴിഞ്ഞദിവസം വൈകിട്ട് പ്രവാസി മലയാളിയുടെ പുതിയ വീടിന് മുനിസിപ്പല്‍ നമ്പര്‍ ലഭിക്കാനും അതിന്റെ നികുതി കുറച്ചുകൊടുക്കാനുമായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് റവന്യൂ ഓഫീസറും ഇന്‍സ്‌പെക്ടറും പിടിയിലായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിവാദത്തിൽ കെകെ രാഗേഷിനെ തള്ളി പികെ ശ്രീമതി

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി...

ഇനിമുതൽ മരണം രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ; വീഴ്ച വരുത്തിയാൽ പിഴ

0
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ...

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...