നികിത തോമര്‍ കൊലക്കേസില്‍ പ്രതി തൗസീഫിനെതിരെ എഴുന്നൂറ് പേജ് കുറ്റപത്രം ; ബന്ധുക്കള്‍ക്ക് തോക്ക് ഉപയോഗിക്കനുള്ള ലൈസന്‍സ് നല്‍കി

For full experience, Download our mobile application:
Get it on Google Play

ഫരീദാബാദ്: നികിത തോമര്‍ കൊലക്കേസില്‍ പ്രതി തൗസീഫിനെതിരെ എഴുന്നൂറ് പേജ് കുറ്റപത്രം തയ്യാറാക്കി പ്രത്യേക അന്വേഷണം സംഘം. കുറ്റപത്രത്തില്‍ 60 സാക്ഷികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ഫരീദാബാദ് കോടതിയില്‍ സമര്‍പ്പിച്ചു.

കൊലപാതകം, കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച്‌ തട്ടിക്കൊണ്ട് പോകല്‍, ആയുധ നിയമത്തിലെ കാതലായ വകുപ്പുകള്‍ എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ തൗസീഫ്, സഹായി റെഹാന്‍, ആയുധം നല്‍കിയ ആജ്രു എന്നിവര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞ ഒക്ടോബര്‍ 26നാണ് നികിത തോമര്‍ എന്ന 21 വയസ്സുകാരിയായ ബികോം വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുന്നത്. തട്ടിക്കൊണ്ട് പോയി മതം മാറ്റാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പ്രതിയായ തൗസീഫ് പെണ്‍കുട്ടിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവം മുഴുവന്‍ പരിസരത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് രാഷ്ട്രീയ സ്വാധീനമുള്ള തൗസീഫിന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനും അടുത്ത ബന്ധുക്കള്‍ക്കും തോക്ക് ഉപയോഗിക്കനുള്ള ലൈസന്‍സ് നല്‍കിയതായി ഹരിയാന പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...