മഴ മുന്നറിയിപ്പിൽ മാറ്റം; മറ്റൊരു ചക്രവാതച്ചുഴി കൂടി വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറും.

ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഒരു ഇടവേളയ്ക്ക് ശേഷം കാലവർഷം മെച്ചപ്പെടുന്നത്. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...