വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേഭാരത് അടക്കം കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായാണ് ദക്ഷിണ റെയില്‍വേ അറിയിച്ചത്. നിശ്ചിത ട്രെയിനുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതല്‍ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിന്‍ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്.

ട്രെയിന്‍ നമ്പര്‍- 20634 – തിരുവനന്തപുരം സെന്‍ട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസര്‍കോട് എത്തും. (നിലവിലുള്ള സമയം: കാസര്‍കോട്:1. 25). ട്രെയിന്‍ നമ്പര്‍ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.). ട്രെയിന്‍ നമ്പര്‍ 16629 -തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ ഡെയ്ലി എക്‌സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 10.30 .). ട്രെയിന്‍ നമ്പര്‍ 16606 – നാഗര്‍കോവില്‍ ജംഗ്ഷന്‍ – മംഗളൂരു സെന്‍ട്രല്‍ ഏറനാട് ഡെയ്ലി എക്സ്പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതല്‍ പ്രാബല്യത്തില്‍ വരും. (നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: ആറ് മണി). ട്രെയിന്‍ നമ്പര്‍ 16347- തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ ഡെയ്ലി എക്സ്പ്രസ്: 11.20 -ന് മംഗളൂരു സെന്‍ട്രലില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെന്‍ട്രല്‍: 11.30.).

ട്രെയിന്‍ നമ്പര്‍ 22668 – കോയമ്പത്തൂര്‍ ജംഗ്ഷന്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03.43 ന് എത്തി 03.45 ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.01/04.02) നാഗര്‍കോവില്‍ ജംഗ്ഷനില്‍ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.). ട്രെയിന്‍ നമ്പര്‍ 12633- ചെന്നൈ എഗ്മോര്‍ – കന്യാകുമാരി ഡെയ്ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...