Friday, March 29, 2024 10:26 am

കടുവ ഭീഷണി : വനം വകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ പ്രമോദ് നാരായൺ എം എൽ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ചെമ്പരത്തിൽമൂട് ഭാഗത്ത് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. കടുവ ആക്രമണമുണ്ടായ ചെമ്പരത്തിൽമൂട്ടിൽ സദാനന്ദൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. സോളാർ വേലി അടിയന്തരമായി നിർമിക്കും. കടുവയെ പിടിക്കുവാൻ കൂട് സ്ഥാപിക്കും. കടുവയ്ക്ക് സ്വൈര്യവിഹാരം നടത്താനുള്ള ഇടം കാട് വളര്‍ന്ന് ഉണ്ടായിട്ടുണ്ട്. അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണും. വന്യമൃഗങ്ങൾ കഴിയുവാൻ സാധ്യതയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ശുചിയാക്കുവാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. പഞ്ചായത്ത് സ്വകാര്യ വ്യക്തികൾക്ക് കത്ത് നൽകുമെന്നും എം എൽ എ പറഞ്ഞു.

Lok Sabha Elections 2024 - Kerala

ചെമ്പരത്തിൽമൂട് ഭാഗത്തെത്തിയെ കടുവ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് ആട്ടിൻകുട്ടികളെ പിടിച്ചത്. ആശാ പ്രവർത്തക വലിയമണ്ണിൽ അമ്പിളി സദാനന്ദന്റെ ആട്ടിൻ കുട്ടികളെയാണ് കടുവ പിടിച്ചത്. ആട്ടിൻകുട്ടികളുടെ കരച്ചിൽ കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ ആട്ടിൻകുട്ടികൾ ഭയന്നോടുന്നതും ഒരു ആട്ടിൻകുട്ടിയെ കടിച്ചുതൂക്കി കടുവ പോകുന്നതും നേരിട്ടുകണ്ടെന്ന് അമ്പിളിയും ഭർത്താവ് സദാനന്ദനും പറഞ്ഞു. വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിന് സമീപം പ്രായമായ അമ്മയോടൊപ്പമാണ് ഇവരുടെ താമസം. തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ലതാ സുരേഷ്, വാർഡ് അംഗം ജോർജ് കുട്ടി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.രതീഷ്, തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...