ചാരമംഗലം : ചാരമംഗലം എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കരയോഗം ചെയർമാൻ കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കുറുപ്പംകുളങ്ങര ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ.യു. സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. നടൻ ജയൻ ചേർത്തല വിശിഷ്ടാതിഥിയായി. യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം വി. ശ്രീകുമാർ, വനിതാ യൂണിയൻ സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ, കെ.എം. സേതുമണി, പി.ആർ. രഞ്ജിത്ത്, വിനോദ്കുമാർ, മധു ബാലകൃഷ്ണൻ, കെ.പി. സഹദേവൻ എന്നിവർ പ്രസംഗിച്ചു. എൻഡോവ്‌മെന്റും പഠനോപകരണ വിതരണവും നടന്നു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























