ചാരായം വില്‍പന ; എഐവൈഎഫ് വനിത നേതാവും കുടംബവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാരായം വില്‍പന എഐവൈഎഫ് വനിത നേതാവും കുടംബവും അറസ്റ്റില്‍. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ  മിന്നല്‍ പരിശോധനയില്‍ പത്ത് ലി​റ്റര്‍ ചാരായവുമായി എ.ഐ.വൈ.എഫ് വനിതാ നേതാവും അമ്മയും സഹോദരനും ആണ് അറസ്റ്റിലായത്‌. ഇടപ്പനയം അമ്മു നിവാസില്‍ അമ്മു (25), മാതാവ് ബിന്ദു ജനാര്‍ദ്ദനന്‍ (45), സഹോദരന്‍ അപ്പു (23) എന്നിവരാണ് പിടിയിലായത്.

യുവ വനിതാ നേതാവിന്‍റെ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത് ബാറിനെ വെല്ലുന്ന സമാന്തര മദ്യ വില്പനശാല. സുസൂരി ബാര്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഗ്ലാസുകളില്‍ പകര്‍ന്നും കുപ്പികളിലാക്കിയുമാണ് വില്പന നടത്തിയിരുന്നത്. 750 മില്ലി ചാരായത്തിന് 1000 മുതല്‍ 1500 രൂപ വരെ ഈടാക്കിയിരുന്നു. അമ്മുവിന്‍റെ രാഷ്ട്രീയ സ്വാധീനത്തിന്‍റെ  മറവിലായിരുന്നു വില്പന.

ബാറിനെക്കുറിച്ച്‌ സൂചന ലഭിച്ച എക്സൈസ് ഷാഡോ സംഘം ദിവസങ്ങളായി ഇവരെ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ മിന്നല്‍ പരിശോധന നടത്തുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്‍റെ ഗ്ലാസും ബോണറ്റും തകര്‍ക്കുകയും ചെയ്ത ഇവരെ ഏറെ നേരത്തെ മല്‍പ്പിടുത്തതിന് ശേഷമാണ് കീഴ്‌പ്പെടുത്തിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ് ബിന്ദു. ജോലി തടസപ്പെടുത്തിയതിനും സര്‍ക്കാര്‍ വാഹനം നശിപ്പിച്ചതിനും ശൂരനാട് പോലീസ് കേസെടുത്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി. സുരേഷ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. വിഷ്ണു, പ്രിവന്റീവ് ഓഫീസര്‍ മനോജ് ലാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിധിന്‍, അജിത്ത്, ജൂലിയന്‍ ക്രൂസ്, ഗംഗ, ശാലിനി ശശി, ജാസ്മിന്‍, ഡ്രൈവര്‍ നിഷാദ് എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...