ആര്‍എസ്‌എസ്‌ അനുകൂല ജാതി സംഘടനയുടെ പരിപാടിയില്‍ എംഎല്‍എ എ കെ എം അഷറഫ്‌ പങ്കെടുത്തതില്‍ വിവാദം

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: ആര്‍എസ്‌എസ്‌ അനുകൂല ജാതി സംഘടനയുടെ പരിപാടിയില്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ്‌ പങ്കെടുത്തതില്‍ വിവാദം. ഹൊസങ്കടിയില്‍ വിഎച്ച്‌പി ഉടമസ്ഥതയിലുള്ള ഓഡിറ്റോയത്തില്‍ നടന്ന ബാക്കുട സേവാസമാജം കേരള – കര്‍ണാടക സമ്മേളനത്തിലാണ്‌ മുഖ്യാതിഥിയായി മുസ്ലിംലീഗ്‌ എംഎല്‍എ പങ്കെടുത്തത്‌.

ആര്‍എസ്‌എസ്‌ നേതാക്കളായ ഹെഡ്‌ഗേവാര്‍, ഗോള്‍വാക്കര്‍എന്നിവരുടെ ചിത്രങ്ങള്‍ വേദിയുടെ പശ്ചാത്തലത്തിലുണ്ട്‌. സംഘപരിവാര്‍ പരിപാടികള്‍ മാത്രമാണ്‌ ഇവിടെ നടക്കാറുള്ളത്‌. ഇതറിഞ്ഞിട്ടും എംഎല്‍എ പങ്കെടുത്തതിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇത്‌ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയുംചെയ്‌തു. ആര്‍എസ്‌എസ്സിന്‍റെയല്ല സമുദായ സംഘടനയുടെ പരിപാടിയിലാണ്‌ പങ്കെടുത്തതെന്നാണ്‌ എംഎല്‍എയുടെ വാദം. തന്‍റെ  ഫോട്ടോ മോര്‍ഫുചെയ്‌താണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്നും എല്‍എല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക്...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....