അനധികൃതമായി ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വില്‍പ്പന നടത്തുക ലക്ഷ്യമിട്ട് അനധികൃതമായി ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയതില്‍ ഒരാള്‍ അറസ്റ്റില്‍. തെന്നൂര്‍ കൊച്ചുകരിക്കകം പാലത്തിനുസമീപം ഷഫീര്‍ഖാന്‍ (33) ആണ് അറസ്റ്റിലായത്. വന്യജീവി സംരക്ഷണ നിയമത്തിലുള്‍പ്പെട്ട ഇരുതലമൂരി പാമ്പിനെ കൈവശംവയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഷഫീര്‍ഖാനെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്ക് എതിരേയും പാലോട് റെയ്ഞ്ച് ഓഫീസര്‍ കേസെടുത്തു. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ റെയിഞ്ച് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്പോസ്റ്റ് ടാങ്കില്‍ പാമ്പിനെ കണ്ടെത്തിയത്.

വീടിനു സമീപമുള്ള കമ്പോസ്റ്റ്  ടാങ്കിലാണ് പാമ്പിനെ വളര്‍ത്തിയിരുന്നത്. ഈ സംഘത്തിലുള്‍പ്പെട്ട കൊച്ചുകരിക്കകം ടി.പി.ഹൗസില്‍ ഷാംജീര്‍ (32), തെന്നൂര്‍ അന്‍സിയ മന്‍സിലില്‍ അന്‍സില്‍ (31), തെന്നൂര്‍ സൂര്യകാന്തി തടത്തരികത്തുവീട്ടില്‍ ഷാന്‍ (31) എന്നിവര്‍ ചേര്‍ന്നാണ് കടയ്ക്കലില്‍നിന്നു പാമ്പിനെ വിലയ്ക്ക് വാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...