രാജ്യത്ത് 15,21,429 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു ; നിലവില്‍ ചികിത്സയിലുള്ളത് 1,28,261 പേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.രാജ്യവ്യാപകമായി കോവിഡ് 19 വാക്സിനേഷന്‍ 2021 ജനുവരി 16-ന് ആരംഭിച്ചു. കോവിഡ്-19 വാക്സിനേഷന്റെ സാര്‍വത്രികവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21 മുതല്‍ ആരംഭിച്ചു.പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.

വാക്‌സിന്‍ ഡോസുകള്‍ ആഗസ്റ്റ് 10 വരെ 1,98,10,51,075 വിതരണം ചെയ്തു. ബാക്കിയുള്ളത് 7,09,24,890. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 198.10 കോടിയോടടുത്ത് (1,98,10,51,075) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 7.09 കോടിയിലധികം (7,09,24,890) വാക്‌സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് മൊത്തം 207.03 കോടി (93.65 കോടി രണ്ടാമത്തെ ഡോസും, 11.27 കോടി കരുതല്‍ ഡോസും) ഡോസ് വാക്സിനാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,21,429 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,28,261 പേരാണ്. ചികിത്സയിലുള്ളത് 0.29 ശതമാനം പേര്‍.

രോഗമുക്തി നിരക്ക് 98.52%. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,539 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,35,35,610 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,047 പേര്‍ക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.94%). പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.90%). ആകെ നടത്തിയത് 87.88 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,25,081 പരിശോധനകളാണ്.

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച്‌ ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 207.03 കോടി (2,07,03,71,204) പിന്നിട്ടു. 2,74,83,097 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച്‌ 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.96 കോടി യിലധികം 3,96,04,796 കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 – 59 വയസ് പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...