ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പുഴ:  കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലെ ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി ബോബി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. കാഞ്ഞിരപ്പുഴ വെള്ളത്തോട്, പാമ്പന്‍തോട് ആദിവാസികോളനി നിവാസികളായ 195 പേരെയാണ് ദുരിതാശ്വാസക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇവര്‍ക്കാവിശ്യമായ വസ്ത്രം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ എത്തിച്ചു നല്‍കി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപിന്റെ സാന്നിദ്ധ്യത്തില്‍ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സന്തോഷ് പടിഞ്ഞാറേക്കര, നൗഫല്‍, മഹേഷ് എന്നിവര്‍ സാമഗ്രികള്‍ വിതരണം ചെയ്തു. കനത്തമഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് സഹായമെത്തിക്കാന്‍ ബോചെ ഫാന്‍സ് സദാ സന്നദ്ധരാണെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...