Saturday, May 4, 2024 3:51 pm

സ്വര്‍ണക്കടത്ത് കേസ് ; സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ഉത്തരവ്. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ കഴിയുമെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു.

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെക്കുറിച്ച്‌ ചില പരാമര്‍ശങ്ങള്‍ രഹസ്യ മൊഴിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പകര്‍പ്പ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. കേസിലെ കക്ഷികള്‍ക്ക് പോലും അന്വേഷണ വേളയില്‍ നല്‍കാനാവാത്ത രേഖ എങ്ങനെയാണ് മൂന്നാമതൊരാള്‍ക്ക് നല്‍കുകയെന്ന് കോടതി ആരാഞ്ഞു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴി അന്വേഷണഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം ; 2 യുവാക്കൾ പിടിയിൽ

0
എറണാകുളം: കോലഞ്ചേരിക്ക് സമീപം കടയിരുപ്പിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ...

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ബോധവൽകരണവുമായി സിഎംഎഫ്ആർഐ

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാൻ പുതിനയില

0
വേനൽക്കാല പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് പുതിനയില.  മുഖക്കുരുവിൻ്റെ പാടുകൾ...

ലോക പ്രവാസി സംഗമം നാളെ

0
പത്തനംതിട്ട: ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോക പ്രവാസി സംഗമം നാളെ...