ചാള്‍സ് രാജാവിന്റെ സത്യപ്രതിജ്ഞ നാളെ ; ചാള്‍സും ഭാര്യ കാമിലയും ലണ്ടനിലേക്ക് തിരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ സത്യപ്രതിജ്ഞ നാളെ. പ്രാദേശിക സമയം രാവിലെ 10 ന് സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചടങ്ങുകള്‍. ചാള്‍സും ഭാര്യ കാമിലയും ബാല്‍മോറല്‍ കൊട്ടാരത്തില്‍നിന്ന് ലണ്ടനിലേക്ക് തിരിച്ചു. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങ് 19ന് നടക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാള്‍സ്, ബ്രിട്ടന്റെ രാജാവായെങ്കിലും ഔദ്യോഗിക സ്ഥാനാരോഹണം നാളെയാണ്. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വെച്ചാണ് ചടങ്ങുകള്‍. പ്രിവി കൗണ്‍സില്‍ അംഗങ്ങളും പുരോഹിതരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് പാര്‍ലമെന്റ് ചര്‍ന്ന് എം.പിമാര്‍ രാജാവിന് പിന്തുണയറിയിക്കും. ബാല്‍മോറിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച ചാള്‍സ് രാജാവ് വൈകാതെ പ്രധാനമന്ത്രി ലിസ് ട്രസുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം അതിനുശേഷമാവും പ്രഖ്യാപിക്കുക.

രാജ്യത്തെ പ്രധാന പള്ളികളിലെല്ലാം രാജ്ഞിക്ക് ആദരമര്‍പ്പിച്ച് കൂട്ടമണി മുഴക്കി. രാജ്ഞിക്ക് അനുശോചനമറിയിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രത്യേക സെഷന്‍ നടക്കുകയാണ്. പ്രധാനമന്ത്രി ലിസ് ട്രസും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അടക്കമുള്ളവര്‍ രാജ്ഞിയുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. ബക്കിങ്ഹാം കൊട്ടാരത്തിനും പുറത്ത് ഇപ്പോഴും ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. രാജകുടുംബത്തിന്റെ കൊട്ടാരങ്ങള്‍ക്ക് മുന്നിലെല്ലാം ജനങ്ങള്‍ പൂക്കള്‍ സമര്‍പ്പിച്ച് ആദരമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...