കൊച്ചിൻ ഷിപ്പിയാർഡിൽ ഐ ലവ് പാകിസ്താൻ എന്നെഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിൻ ഷിപ്പിയാർഡിൽ നിർമാണം പുരോഗമിക്കുന്ന കപ്പലിൽ, ഐ ലവ് പാകിസ്താൻ എന്നെഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. യുകെ കമ്പനിയ്ക്കായി നിർമ്മിക്കുന്ന കപ്പലിലാണ് എഴുത്ത് പ്രത്യക്ഷപ്പെട്ടത്. കേസിൽ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനായി 2025 ൽ നിർമാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാൻ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. രണ്ടാഴ്ച മുൻപാണ് എഴുത്ത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ ഷിപ്പിയർഡ് അധികൃതർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകി.പ്രാഥമിക അന്വേഷണത്തിന് ശേഷം BNS 152 പ്രകാരം കേസ് എടുത്തു.

രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് BNS 152. എഴുതിയ ഭാഗത്ത് സിസിടിവി ഉണ്ടായിരുന്നില്ല. ഇവിടെ ജോലി ചെയ്ത ആളുകളെ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുൻപും കൊച്ചിൻ ഷിപ്യാർഡ് കേന്ദ്രികരിച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ സംഭവത്തെക്കുറിച്ച് അതീവ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്. യുകെ ആസ്ഥാനമായുള്ള ‘നോർത്ത് സ്റ്റാർ ഷിപ്പിംഗ്’ കമ്പനിക്ക് വേണ്ടി നിർമ്മിക്കുന്ന കൊമേഴ്‌സ്യൽ സർവീസ് ഓപ്പറേഷൻ വസലിലാണ് ഈ എഴുത്ത് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...