സ്വർണ കള്ളക്കടത്ത് കേസിൽ നടി റന്യ റാവുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കന്നട നടി റന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് നാടകീയമായ വഴിത്തിരിവിലേക്ക്. ഉഗാണ്ടയുമായുള്ള അന്താരാഷ്ട്ര ബന്ധവും തട്ടിപ്പിൽ അവസാനിച്ചതായി ആരോപിക്കപ്പെടുന്ന 50 കിലോ സ്വർണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 102.55 കോടി രൂപയുടെ അനധികൃത സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ വിശദമായ കുറ്റപത്രം സമർപ്പിച്ചു. റാവുവും കൂട്ടാളികളും നടത്തിയിരുന്ന കള്ളക്കടത്ത് ശൃംഖല ദുബൈക്ക് പുറത്തേക്ക് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ കണ്ടെത്തലുകൾ പ്രകാരം സ്വർണം വാങ്ങാൻ റാവു ഉഗാണ്ട ആസ്ഥാനമായുള്ള ഒരു ഏജന്റുമായി പതിവായി ബന്ധപ്പെട്ടിരുന്നു. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ‘വീര ഡയമണ്ട്സ് ട്രേഡിങ്’ എന്ന പേരിൽ ഒരു സ്ഥാപനം ദുബൈയിൽ സ്ഥാപിച്ചു. റാവുവും കൂട്ടാളിയായ രാജുവും അവർ ആശ്രയിച്ചിരുന്ന അതേ ഇടനിലക്കാരനാൽ വഞ്ചിക്കപ്പെട്ടു.

ഇടപാടിനായി 33 ലക്ഷം രൂപ അഡ്വാൻസ് നൽകി. 2024 ജനുവരിയിൽ ചരക്ക് ശേഖരിക്കാൻ രാജു കമ്പാലയിലേക്ക് പോയപ്പോൾ ഏജന്റ് 1.7 ഫണ്ട് ക്രമീകരിക്കാൻ റാവു സമ്മതിച്ചെങ്കിലും തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് ഇരുവരും പിന്നീട് മനസ്സിലാക്കുകയും ലോക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് ദുബൈയിൽ നിന്ന് എത്തിയ റാവുവിനെ ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയപ്പോഴാണ് കേസ് വെളിച്ചത്തുവന്നത്. വിശദ പരിശോധനയിൽ അവരുടെ കൈവശം നിന്ന് 14.213 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...