ഇനി ചാറ്റുകള്‍ ‘ലോക്ക്’ ആക്കാം ; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ 

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വാട്സ്ആപ്പിന്റെ വെബ് വേര്‍ഷന് പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. അക്കൗണ്ടില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. പാസ്വേര്‍ഡ് ഉപയോഗിച്ച് സ്‌ക്രീന്‍ ലോക്ക് ചെയ്ത് സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഭാവിയില്‍ എല്ലാവരിലേക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും. സ്‌ക്രീന്‍ലോക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതോടെ, വാട്സ്ആപ്പ് വെബ് ലോക്ക്ഡ് ആവും. തുടര്‍ന്ന് രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ സാധിക്കൂ. സെറ്റിങ്ങ്സില്‍ പ്രൈവസി ടാപ്പ് ചെയ്ത് നോക്കിയാല്‍ ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കും.

സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍. മറ്റാരെങ്കിലും അനധികൃതമായി കയറാന്‍ ശ്രമിച്ചാലും ഉപയോക്താവിന്റെ ചാറ്റുകളും മെസേജുകളും കാണാന്‍ കഴിയാത്തവിധമാണ് സംവിധാനം. നോട്ടിഫിക്കേഷനുകളുടെ സുരക്ഷയും ഈ സംവിധാനം ഉപയോഗിച്ച് ഉറപ്പാക്കുന്നുണ്ട്. പാസ് വേര്‍ഡ് ഉപയോഗിച്ച് അക്കൗണ്ട് ലോക്ക് ചെയ്താണ് സുരക്ഷ ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...