തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പോലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 30 പേർക്കെതിരെ കേസെടുത്തു.
തൃശ്ശൂർ ജില്ലയിൽ കൊവിഡ് രോഗികൾ ഏറ്റവുമധികം ഉള്ളത് ചാവക്കാട്, വാടാനപ്പളളി മേഖലകളിലാണ്. അതുകൊണ്ടുതന്നെ കർശന നിയന്ത്രണമാണ് ഈ മേഖലകളിലെല്ലാം ഉളളത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവർത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുൻകരുതലോ പാലിക്കാതെയാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ചാവക്കാട് നഗരസഭ മുഴുവൻ നിയന്ത്രിത മേഖലയായിരുന്നു.