ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പോലീസിന്റെ മിന്നൽ പരിശോധന ; 30 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പോലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 30 പേർക്കെതിരെ കേസെടുത്തു.

തൃശ്ശൂർ ജില്ലയിൽ കൊവിഡ് രോ​ഗികൾ ഏറ്റവുമധികം ഉള്ളത് ചാവക്കാട്, വാടാനപ്പളളി മേഖലകളിലാണ്. അതുകൊണ്ടുതന്നെ കർശന നിയന്ത്രണമാണ് ഈ മേഖലകളിലെല്ലാം ഉളളത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവർത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുൻകരുതലോ പാലിക്കാതെയാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ചാവക്കാട് നഗരസഭ മുഴുവൻ നിയന്ത്രിത മേഖലയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....