ചാവക്കാട് തിരയിൽ അകപ്പെട്ട് വിദ്യാർത്ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ചാവക്കാട് കടലിൽ ശക്തമായ തിരയിൽ അകപ്പെട്ട വിദ്യാർത്ഥി മരിച്ചു. ചാവക്കാട് തൊട്ടാപ്പ് സ്വദേശി ഇജാസ് ആണ് മരിച്ചത്. 14 വയസ്സ് ആയിരുന്നു. കൂട്ടുകാർക്കൊപ്പം കടൽതീരത്ത് കുളിക്കുന്നതിനിടെ ഉണ്ടായ ശക്തമായ വേലിയേറ്റമാണ് അപകടത്തിന് കാരണമായത്. ഇജാസും മറ്റ് രണ്ട് കൂട്ടുകാരും ചേർന്ന് കടലിൽ കുളിക്കാൻ ഇറങ്ങിയ സമയത്ത് ശക്തമായ തിരയടിക്കുകയും മൂന്നുപേരും കടലിനുള്ളിലേക്ക് ഒലിച്ചുപോവുകയുമായിരുന്നു. നീന്തി രക്ഷപ്പെടാൻ കഴിയാതെ വന്നതോടെ കുട്ടികൾ ബഹളം വെച്ചു.

ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ രണ്ട് കുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും ഇജാസിനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ നടത്തിയ ഏതാണ്ട് ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഇജാസിന്റെ മൃതദേഹം കടലിൽ നിന്നും കണ്ടെടുത്തത്. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...