കെ.സി.വേണുഗോപാലിന് വേദനയില്ല – നെഞ്ചു തിരുമ്മുന്നത് പഴകുളം മധു : ഗ്രൂപ്പ് കളി നിര്‍ത്തിയില്ലെങ്കില്‍ പരസ്യ പ്രതികരണവുമായി വരുമെന്ന് പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം/റാന്നി : കേരള മുഖ്യമന്ത്രിയായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും കെ.സി ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ലയിലെ നേതാവായ നിയുക്ത റാന്നി എം.എല്‍.എ അഡ്വ.പഴകുളം മധുവിന് സഹിക്കുവാന്‍ കഴിയുന്നില്ല. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ പരസ്യ നിലപാട് സ്വീകരിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രതിഷേധം ഏറ്റുവാങ്ങിയ ഇദ്ദേഹം വീണ്ടും പരസ്യ നിലപാടുകളുമായി രംഗത്തെത്തി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

കെ സി വേണുഗോപാലിനെ വെറുക്കപ്പെട്ടവന്‍ ആക്കിയെന്നും  സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നെന്നും യോഗ്യനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും കെപിസിസി ജനറല്‍ സെക്രട്ടറികൂടിയായ പഴകുളം മധു പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ നിന്ന് കെ സിക്കെതിരെ ക്യാമ്പയിന്‍ നടത്തി. മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി ഡി സതീശന്‍ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കെസിക്കെതിരെ കൃത്രിമ പൊതുജന അഭിപ്രായം സൃഷ്ടിച്ചു. കെസിക്കെതിരെ സംഘടിത നീക്കം ഉണ്ടായിയെന്നും പഴകുളം മധു പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ച നേതാവാണ് കെസി വേണുഗോപാലെന്നും ജനം കാര്യങ്ങള്‍ തിരിച്ചറിയുമെന്നും കെ സി വേണുഗോപാലിനെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ അന്വേഷണം വേണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

എന്നാല്‍ നിയുക്ത റാന്നി എം.എല്‍.എ അഡ്വ.പഴകുളം മധുവിന്റെ വാര്‍ത്താ സമ്മേളനം മണ്ഡലത്തിലും പുറത്തും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്. ഒരു ഗ്രൂപ്പിന്റെയും പ്രതിനിധിയായല്ല പഴകുളം മധു റാന്നിയില്‍ മത്സരിക്കുവാന്‍ വന്നത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് അടിയൊഴുക്കുകളില്‍ മുങ്ങിപ്പോകാതെ പഴകുളം മധു റാന്നിയില്‍ വിജയിച്ചു. എന്നാല്‍ വിജയിച്ചുകഴിഞ്ഞ് കെ.സി.വേണുഗോപാല്‍ ഗ്രൂപ്പിന്റെ ഭാഗമായി മധു മാറുകയും പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇത് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാട്ടിയ കൊടിയ വഞ്ചനയാണെന്നും പഴകുളം മധുവും കെ.സി വേണുഗോപാലും ഗൂഡമായി ആസൂത്രണം ചെയ്ത ചതി ആയിരുന്നുവെന്നും ഈ നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വം ആദ്യം അന്വേഷിക്കേണ്ടതെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം. എം.എല്‍.എയായി സത്യപ്രതിജ്ഞപോലും ചെയ്യുന്നതിനുമുമ്പ് വീണ്ടും ഗ്രൂപ്പ് വളര്‍ത്താനുള്ള നടപടിയുമായി നീങ്ങിയാല്‍ പരസ്യ പ്രതിഷേധവുമായി രംഗത്തുവരുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.സി.വേണുഗോപാലിനുപോലും വേദനയില്ലാത്ത സാഹചര്യത്തില്‍ പഴകുളം മധു എന്തിനാണ് നെഞ്ചു തിരുമ്മുന്നതെന്നാണ് വോട്ടര്‍മാരുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...