ജോലികിട്ടിയില്ല, പണവും പോയി ; സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതിവച്ച് യുവാവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജോലികിട്ടിയില്ല പണവും പോയി; സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതിവച്ച് യുവാവ് ജീവനൊടുക്കി. ആറ്റിങ്ങലിലും ചിറയിന്‍കീഴിലുമുള്ള സഹകരണ സംഘത്തിന്‍റെ പേരില്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു.
പോത്തന്‍കോട് മംഗലത്ത്നട രഞ്ജിത്ത് ഭവനില്‍ രജിത്താണ്(38) വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചത്. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തില്‍ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. ആറു ലക്ഷത്തിലധികം രൂപയാണ് രജിത്തിന്‍റെ പക്കല്‍ നിന്ന് സംഘം നടത്തിപ്പുകാരന്‍ സജിത്ത് തട്ടിയെടുത്തത്.

ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി സജിത്ത്കുമാറാണ് തട്ടിപ്പ് നടത്തിയത്. ചിറയിന്‍കീഴ് താലൂക്കില്‍ വ്യവസായ വകുപ്പിന് കീഴില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 നാണ് രജിത്തിനെ വീട്ടിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സജിത് ആത്മഹത്യ ചെയ്തത്. മുറിക്കുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രെഡിഷണല്‍ ഫുഡ് പ്രോസസ്സിംഗ് ആന്‍റ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലിക്കായാണ് രജിത് പണം നല്‍കിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നല്‍കിയിരുന്നത്. പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നല്‍കിയില്ല. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 20 ലധികം കേസുകള്‍ ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. പല കേസുകളിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...