മുംബയ് : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നീട്ടി വെക്കണമെന്ന ആവശ്യവുമായി വീണ്ടും ബിനോയ് കോടിയേരി. വിദേശത്തായതിനാല്‍ വിചാരണയ്ക്ക് ഹാജരാകാനാകില്ലെന്നാണ് ബിനോയിയുടെ വിശദീകരണം.
ഇരുപത് ദിവസത്തെ സാവകാശമാണ് ബിനോയ് കോടതിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷയില്‍ കോടതി യുവതിയുടെ മറുപടി തേടിയിട്ടുണ്ട് . വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് 678 പേജ് കുറ്റപത്രത്തിലുള്ളത്.
മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ആണ് വിചാരണ നടപടികള്‍ ആരംഭിക്കുക. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം ബന്ധം തുടര്‍ന്നെന്നും 8 വയസ്സുള്ള മകനുണ്ടെന്നുമാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരിക്കെയാണ് ബിനോയിയെ പരിചയപ്പെട്ടത്. 2009 നവംബറില്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മാറി. വാടകയടക്കമുള്ള ചെലവുകള്‍ക്കു ബിനോയ് പണം നല്‍കിയിരുന്നു. എന്നാല്‍ 2015നു ശേഷം പണം നല്‍കാതെ ഒഴിഞ്ഞുമാറിയെന്നും പരാതിയില്‍ ഉന്നയിക്കുന്നു.