Monday, September 9, 2024 8:58 pm

തിരിച്ചടവ് മുടങ്ങിയാൽ ഹാക്കിങ്, അശ്ലീല സന്ദേശം : ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണ് മലയാളികൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണത് നിരവധി മലയാളികൾ. വീട്ടമ്മമാരടക്കം നിരവധി പേരാണ് വലിയ ബാധ്യതയ്ക്ക് ഇരയാവുന്നത്. ഇരട്ടി പലിശയ്ക്കാണ് ഇത്തരം ആപ്പുകൾ പണം നൽകുന്നത്. പിന്നീട് ഇടപാടുകാരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യും. തിരിച്ചടവിൽ വീഴ്ച വന്നാൽ ഇടപാടുകാരെ അപകീർത്തിപ്പെടുത്തും. ഇതിനായി ഫോണിലെ എല്ലാ നമ്പറുകളിലേക്കും അശ്ലീല സന്ദേശങ്ങളയക്കുന്നതാണ് പതിവ്.

തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചുവെന്ന് സൂറത്തിൽ ഇത്തരത്തിൽ അതിക്രമത്തിന് വിധേയയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ഫോണിലെ നമ്പറുകളിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങളയച്ചു. ഭീഷണി ഭയന്നാണ് കഴിയുന്നതെന്നും പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. പണം വാങ്ങിയത് ലൈവ് ക്യാഷ് എന്ന ആപ്പ് വഴിയാണെന്നും സ്ത്രീ വെളിപ്പെടുത്തി.

പൂണെയിൽ മലയാളിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഭീഷണിയെത്തിയത് ആസാൻ ലോൺ എന്ന ആപ്പിന്‍റെ പേരിലാണെന്ന് വ്യക്തമായി. ഇൻസ്റ്റന്‍റ് ലോൺ നൽകുന്ന ആപ്പാണിത്.  ആപ്പിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുള്ള ഭീഷണി പതിവാണെന്നാണ് ആരോപണം. പരാതികൾ പ്രവഹിക്കുന്നുണ്ടെങ്കിലും പുല്ലുവില പോലും കൽപ്പിക്കാതെ നൂറുകണക്കിന് ആപ്പുകളാണ് പ്രവർത്തിക്കുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അരുവാപ്പുലം ചന്ദന ചില്ലറ വില്പന ശാല പ്രവർത്തനം പ്രതിസന്ധിയിൽ

0
കോന്നി : പുനലൂർ ടിമ്പർ സെയിൽസ് ഡിപ്പോയുടെ കീഴിൽ അരുവാപ്പുലം വെന്മേലിപ്പടിക്ക്...

യുവാവിന്റെ പീഡനപരാതി ; സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ്...

0
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ...

കെ പി സി സിയുടെ വയനാട് 100 വീട് പദ്ധതിയിൽ പങ്കാളിയായി ദേശീയ അസംഘടിത...

0
പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍...

മാലിന്യവിമുക്ത ക്യാമ്പയിൻ കുളത്തൂർ ഗവ. എൽ.പി സ്കൂളിൽ നടന്നു

0
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ മാലിന്യ മുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട പഞ്ചായത്തു...