മണര്‍കാട് ക്രൗണ്‍ ക്ലബ് ചീട്ടുകളി നടത്തിപ്പുകാര്‍ക്ക് പോലീസുമായി വഴിവിട്ട ബന്ധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണര്‍കാട് ക്രൗണ്‍ ക്ലബ് ചീട്ടുകളി നടത്തിപ്പുകാര്‍ക്ക് പോലീസുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്റ ഉത്തരവിട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ സംസ്ഥാന അഡീഷണല്‍ ഡി.ജി.പിക്കും (ഇന്റലിജന്‍സ്) നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ഇതോടെ മണര്‍കാട് എസ്.എച്ച്‌.ഒയ്‌ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ഉറപ്പായി. മണര്‍കാട് പോലീസിനെ മാറ്റി നി‌ര്‍ത്തി ജില്ലാ പോലീസ് മേധാവി ജി.ജയദേവ് തന്റെ ഗുഡ് ബുക്കിലുള്ള മൂന്ന് ഡിവൈ.എസ്.പി മാരെ വിളിച്ചുവരുത്തി വളരെ രഹസ്യമായാണ് റെയ്ഡ് നടത്താന്‍ നിര്‍ദ്ദേശിച്ചത്. റെയ്ഡില്‍ 18 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിരുന്നു. കൂടാതെ 43പേരെ അറസ്റ്റ് ചെയ്‌തു.

ഇതിനിടയില്‍ റെയ്ഡിന് ചുക്കാന്‍ പിടിച്ചത് പാമ്പാടി സി.ഐ ആണെന്ന് കേസില്‍ പ്രതിയായ മാലം സുരേഷിനോട് മണര്‍കാട് സി.ഐ പറയുന്നതും കേസിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഇയാള്‍ക്ക് നല്കുന്നതുമായുള്ള ഫോണ്‍ സംഭാഷണം നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇത് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിനും ലഭിച്ചിട്ടുണ്ട്. ക്ലബിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തില്‍ നിന്നാണ് 18 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തതെന്ന് പറയണമെന്നും അത് കേസിന് ബലം നല്കുമെന്നുമാണ് മണര്‍കാട് സി.ഐ പ്രതിക്ക് നിയമോപദേശം നല്കിയത്.

കൂടാതെ ഹൈക്കോടതിയില്‍ പോവണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മണര്‍കാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് 10,000 മുതല്‍ 25,000 രൂപ വരെ മാസപ്പടി, ക്ലബ് നല്കുന്നുണ്ട്. ഇഷ്ടക്കാരെ മണര്‍കാട് സ്റ്റേഷനില്‍ നിലനിര്‍ത്താനും മറ്റ് സ്റ്റേഷനുകളില്‍ നിന്നും മണര്‍കാട് സ്റ്റേഷനിലേക്ക് കൊണ്ടുവരാനും ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാര്‍ ശ്രമിച്ചിരുന്നു. ഇതിന് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ടത്രേ.

മാലം സുരേഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുത്ത പാമ്പാടി സ്റ്റേഷനിലെ മുന്‍ സി.ഐയെ കള്ളക്കേസില്‍ കുരുക്കിയതാണന്ന് ഇപ്പോള്‍ തീര്‍ച്ചയായിട്ടുണ്ട്. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരായ മണര്‍കാട് വാവത്തില്‍ കെ.വി സുരേഷ് (മാലം സുരേഷ്-48), കുറുമുള്ളൂര്‍ വടക്കുംകര സന്തോഷ് (45) എന്നിവര്‍ക്കെതിരെ മുമ്പ് കേസെടുത്തിരുന്നു. പകര്‍ച്ചവ്യാധി നിരോധന നിയമം, ചീട്ടുകളി നിയമം എന്നിവ പ്രകാരമാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...