കോഴിക്കോട്ടും കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് കീം പരീക്ഷ (എന്‍ജിനിയറിംഗ്/ഫാര്‍മസി പ്രവേശന പരീക്ഷ) എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ കോഴിക്കോട്ടും പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കോവിഡ്. മലബാര്‍ ക്രിസ്ത്യന്‍ കാേളേജില്‍ പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ അച്ഛനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തായിരുന്നു ഇദ്ദേഹം മാര്‍ച്ചിലാണ് നാട്ടിലെത്തിയത്. ഇവര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയവരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമനയില്‍ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കോട്ടണ്‍ഹില്‍ സ്കൂളില്‍ കുട്ടിയുമായി എത്തിയ മണക്കാട് സ്വദേശിയാണ് രാേഗം സ്ഥിരീകരിച്ച രക്ഷിതാവ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലിക്കിടെ അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം പുത്തൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ചവറ സ്വദേശി...

വിയറ്റ്‌നാം ബോട്ട് അപകടം; മരിച്ചവരില്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

0
ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ...

പ്രിയദർശനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി

0
തിരുവനന്തപുരം: പൊന്മുടിയില്‍ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍...

സ്വരസൗന്ദര്യത്തിന് വിട ; എസ്. ജാനകി അന്തരിച്ചു

0
ബെംഗളൂരു: വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം....