പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫ് മോഷണ കേസിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കഴിക്കാനെത്തുന്നവർക്ക് രുചിയുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും മുംബൈയിലെ പ്രമുഖ ഹോട്ടലിലെ ഷെഫാണ് കക്ഷി. എന്നാൽ രാത്രിയായൽ മോഷണമാണ് തൊഴിൽ. ഇങ്ങനെയൊരാളെയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ ആർ കെ പുരെ പോലീസിൻ്റെ വലയിൽ വീണത്. 22 കാരനായ നിലീഷാണ് അറസ്റ്റിലായത്. മുംബൈയിൽ തന്നെയുള്ള ടി സെൻമ എന്നയാളുടെ പരാതിയാണ് ഇയാളെ കെണിയിലാക്കിയത്. കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോയി തിരിച്ചെത്തുമ്പോഴേക്കും മൂന്നര ലക്ഷം രൂപയും ആഭരണങ്ങളും മോഷണം പോയി. ഇതിനെത്തുടർന്ന് പരാതി നൽകുകയും ചെയ്തു. ഇതിൻ്റെ അന്വേഷമാണ് ഇയാളിലേക്ക് എത്തിച്ചത്.

ഇയാളിൽ നിന്നും പണവും ആഭരണവും കണ്ടെടുത്തു. സിസിടിവി പരിശോധിച്ചാണ് ഇയാളിലേക്ക് പോലീസെത്തിയത്. എന്നാൽ പിടിയിലായ ഉടൻ ഹോട്ടലിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത് എന്നാൽ പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധന ഇയാളാണ് പ്രതിയെന്നതിലേക്ക് പോലീസിനെയെത്തിച്ചു. ഒരുമിച്ച് ജോലി ചെയ്യുന്നായാൾ ഇങ്ങനെയൊരു കുറ്റവാളിയാണെന്ന് അറിഞ്ഞ സഹപ്രവർത്തകരും ഞെട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...