ചേലക്കര നിയോജക മണ്ഡലത്തില്‍ ഐസോലേഷന്‍ വാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചേലക്കര നിയോജക മണ്ഡലത്തില്‍ ഐസോലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തിന് തുടക്കം. ഐസൊലേഷന്‍ വാര്‍ഡ് ജില്ലാ തല നിര്‍മ്മാണോദ്ഘാടനം പഴയന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഐസൊലേഷന്‍ വാര്‍ഡ് പദ്ധതി പ്രകാരം തൃശൂര്‍ ജില്ലയിലെ 13 നിയോജക മണ്ഡലത്തിലും ഓരോ ഐസൊലേഷന്‍ വാര്‍ഡാണ് വിഭാവനം ചെയ്തിട്ടുള്ളത്. എം.എല്‍.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ മേല്‍നോട്ട ചുമതല കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ്.

കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനം പ്രാഥമിക ഘട്ടത്തില്‍ തന്നെ തടയുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസൊലേഷന്‍ വാര്‍ഡ് എന്ന പദ്ധതി എല്ലാ നിയോജകമണ്ഡലങ്ങളിലും നടപ്പാക്കുന്നത്. 10 കിടക്കകളുള്ള ഒരു ഐസൊലേഷന്‍ വാര്‍ഡ് 140 നിയോജകമണ്ഡലത്തിലും എന്ന പദ്ധതി നടപ്പാക്കുന്നതോടെ ഭാവിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ സംക്രമിക രോഗങ്ങള്‍ ബാധിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാനും വിദഗ്ദ ചികിത്സ ലഭ്യമാക്കാനും സാധിക്കും.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ നിബിന്‍ കൃഷ്ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രശാന്തി, ഡിഎംഒ ഡോ.എന്‍.കെ കുട്ടപ്പന്‍, ഡിപിഎം ഡോ.രാഹുല്‍, പഴയന്നൂര്‍ സിഎച്ച്‌സി മെഡിക്കല്‍ സൂപ്രണ്ട് ഡോ.എ.ജി പ്രേംകുമാര്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...