13 വയസ്സുകാരനെ ബൈക്കിലെത്തിയ യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച സംഭവം ; പോലിസ് അന്വേഷണമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പഴയങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 13 വയസ്സുകാരനെ ബൈക്കിലെത്തിയ യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ യുവാവ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 13കാരനെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ‘കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഫുട്‌ബോള്‍ ജേഴ്‌സി നല്‍കി പ്രലോഭിപ്പിച്ച്‌ കുട്ടിയെ നഗ്‌നനാക്കിയ ശേഷം ജേഴ്‌സി ധരിപ്പിക്കാന്‍ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ബൈക്കിലെത്തിയ യുവാവ് രക്ഷപ്പെട്ടു. വീട്ടിലെത്തി കുട്ടി വീട്ടുകാരോട് വിവരം പറയുകയും പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...