തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മോടിപിടിപ്പിക്കില്ല, പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ അനുവാദം നല്‍കില്ല, ജുഡീഷ്യല്‍ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്.
ഔദ്യോഗിക ചര്‍ച്ചകളും പരിശീലനങ്ങളും ഓണ്‍ലൈന്‍ യോഗങ്ങളില്‍ മാത്രമായി നിശ്ചയിച്ചു. 20 വര്‍ഷം വരെയുള്ള ശൂന്യ വേതന അവധി അഞ്ച് വര്‍ഷമായി ചുരുക്കി, അഞ്ച് വര്‍ഷത്തില്‍ അധികം അവധി നീണ്ടാല്‍ ഡീമ്ഡ് റെസിഗ്നേഷനായി പരിഗണിക്കും, സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും വാടക വാഹനങ്ങള്‍ക്കും വെബ് അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.