വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ചൊവ്വാഴ്ച തുടങ്ങാനിരുന്ന വിചാരണ നീട്ടി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ജില്ല സെഷന്‍സ്​ ജഡ്ജിയുടെ സി.എക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രമാദമായ വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകക്കേസില്‍ ചൊവ്വാഴ്ച തുടങ്ങാനിരുന്ന വിചാരണ നീട്ടി. വിചാരണക്കായി പ്രതിയും ഏഴുസാക്ഷികളും ജില്ല കോടതിയില്‍ ഹാജരായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിചാരണ നവംബര്‍ 19 ലേക്ക് മാറ്റി.

2018 ജൂലൈ ആറിന് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവര്‍ വെട്ടേറ്റ് മരിച്ച കേസിലെ വിചാരണയാണ് ജില്ല കോടതിയില്‍ തുടങ്ങാനിരുന്നത്. 72 സാക്ഷികളുള്ള കുറ്റപത്രത്തിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള സാക്ഷികളെയായിരുന്നു ചൊവ്വാഴ്ച വിചാരണക്ക്​ വിളിപ്പിച്ചത്.

റിമാന്‍ഡില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി തൊട്ടില്‍പ്പാലം കലുങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥനെയും കോടതിയിലെത്തിച്ചിരുന്നു. പ്രതിക്കുവേണ്ടി നിയമ സഹായം നല്‍കാന്‍ അഡ്വക്കറ്റ് ഷൈജു മാണിശ്ശേരിയെ കോടതി നിയോഗിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനകം കുറ്റപത്രം തയാറാക്കി നല്‍കി.

ദമ്പതികളെ കൊലപ്പെടുത്തി പത്തു പവനോളം സ്വര്‍ണാഭരണം പ്രതി മോഷണം നടത്തിയെന്നാണ്​ കേസ്​. മാനന്തവാടി ഡിവൈ. എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്​ പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...