പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ഇന്ന് രാവിലെ  ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.ഡി.എം അലക്‌സ് പി.തോമസ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ചെല്‍സാസിനിയെ  കളക്ടറേറ്റ്  കവാടത്തില്‍ സ്വീകരിച്ചു.

തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് 27കാരിയായ വി.ചെല്‍സാസിനി. 2019 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 386-ാം റാങ്കായിരുന്നു ഐ.എ.എസ് പരീക്ഷയില്‍ ലഭിച്ചത്. മസൂറിയില്‍ ഒന്‍പത് മാസത്തെ പരിശീലനത്തിനുശേഷം തിരുവനന്തപുരം ഐ.എം.ജി യില്‍ എത്തി. അവിടത്തെ പരിശീലനത്തിനുശേഷമാണു പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റത്. 2017ല്‍ ഐ.ആര്‍.എസ് നേടിയിരുന്നു.
നാഗര്‍കോവില്‍ സ്വദേശി വരദരാജന്‍-ദമയന്തി ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയമകളാണ് വി.ചെല്‍സാസിനി. ചെന്നൈ വള്ളിഅമ്മൈ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 2014ല്‍ സിവില്‍ എഞ്ചിനിയറിംഗ് പാസായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...