താമരശേരിയില്‍ പറക്കും അണ്ണാന്‍ വേട്ട നടത്തിയ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടി കൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശേരിയില്‍ പറക്കും അണ്ണാന്‍ വേട്ട നടത്തിയ ആറംഗ നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും നാടന്‍ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം വനംവകുപ്പിന്റെ പിടിയിലായത്.

പ്രകാശന്‍, ജുനൈസ്, സതീഷ്, എന്നീ അരീക്കോട് സ്വദേശികളും തിരുവമ്പാടി സ്വദേശിയായ രജീഷ്, സുനില്‍ മുത്തപ്പന്‍പുഴക്കാരനായ ടോമി എന്നിവരുമാണ് പിടിയിലായത്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിന് കീഴില്‍ വരുന്ന കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വെച്ചാണ് നായാട്ടു സംഘത്തെ പിടികൂടിയത്. 6 അംഗ സംഘം പറക്കും അണ്ണാനെയാണ് വെടിവെച്ച്‌ വീഴ്ത്തിയത്. ഇതിന്റെ മാംസവും, തോലും സംഘം സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...