ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

വൈക്കം : ഇന്ത്യൻ ഡന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ, വൈക്കം ടൗൺ റോട്ടറി ക്ലബ്ബ്, വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പ് വിജയോദയം യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രമേഹ അവബോധ ക്ലാസ് നടത്തി. നവംബർ 14 ശിശുദിനത്തോടൊപ്പം ലോക പ്രമേഹ ദിനവും ആചരിക്കപ്പെടുന്നതിനാൽ അന്നു മുതൽ എൽ.പി., യു.പി. കുട്ടികൾക്കായി ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹ രോഗങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി ഒട്ടേറെ പരിപാടികൾ നടത്തി വരുകയായിരുന്നു.  ഇതിന്റെ ഭാഗമായാണ് ഡിസംബർ 5 വെള്ളിയാഴ്ച ചെമ്പ് വിജയോദയം സ്കൂളിൽ ഈയൊരു പരിപാടി സംഘടിപ്പിച്ചത്.

കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടൻ്റായ ഡോ. പി.വിനോദ് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ആധുനിക ജീവിത ശൈലിയിൽ പ്രമേഹം എന്നത് അറിയുകയും മനസ്സിലാക്കുകയും നിയന്ത്രിക്കാൻ വളരെ ശ്രദ്ധ പുലർത്തേണ്ടതുമായ ഒരു വിഷയമാണെന്ന് കുട്ടികളെ ധരിപ്പിച്ചു.
ഇന്ത്യൻ ഡന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ പ്രസിഡണ്ടും വൈസ് മെൻസ് ക്ലബ്ബ് വൈക്കം ടെമ്പിൾ സിറ്റി പ്രസിഡണ്ടുമായ ഡോ. അനൂപ്കുമാർ. ആർ അവലോകന സന്ദേശം നൽകി.

വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. വിനോദ്, നാരായണൻ നായർ, ഹെഡ്മിസ്ട്രസ് സുനിത. പി. എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ്. വി തുടങ്ങിയവർ സംസാരിച്ചു. ഹെൽത്തി ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി നമശ്ശിക്കും ഹെൽത്തി ഹീറോയിൻ ആയി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമത്ത് റെയ്ഹാനക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...