ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കെമിക്കല്‍ ഫാക്ടറിക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ പത്തിലധികം അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ക്കും അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ പാണ്ഡവ് നഗര്‍ പ്രദേശത്തുള്ള ഫാക്ടറിയില്‍ നിന്ന് കനത്ത പുക ഉയരുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് 1.50ഓടെയാണ് സംഭവമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം
RECENT NEWS
Advertisment



























