രാസവളങ്ങൾ അടിയന്തിരമായി കർഷകന് ലഭ്യമാക്കണം : കെ.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാർഷിക മേഖലയെ പിന്നോട്ടടിക്കുന്ന സര്‍ക്കാര്‍ നയങ്ങൾ തിരുത്തണമെന്നും യൂറിയ, പൊട്ടാഷ് ഉൾപ്പെടെയുള്ള അത്യാവശ്യ വളങ്ങൾ കര്‍ഷകന് യഥേഷ്ടം ലഭിക്കുന്ന സാഹചര്യം ഒരുക്കണമെന്നും മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ആവശ്യപ്പെട്ടു. കിസാൻ നാഷണൽ ജനതാദൾ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായിക ആവശ്യത്തിന് യൂറിയ മറിച്ചു വിൽക്കുന്നത് തടയണം, വന്യജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, കൂലി വർദ്ധന, വിലയിടിവ് എന്നിവയാൽ നട്ടം തിരിയുന്ന കർഷകനെ രക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ മുരളീധരൻ പറഞ്ഞു.

നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ മുഖ്യ സന്ദേശം നൽകി. കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് ടോമി ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ സാമുവേൽ, സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ, സെക്രട്ടറിമാരായ അനിൽ മേടയിൽ, മനോജ് കൊട്ടാരക്കര, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് യൂസഫ് അലി മടവൂർ, ഷാജി ചോറ്റാനി, എ വിൻസന്റ്, എം എം വർഗീസ്,
ജിമ്മി ജേക്കബ്ബ്, വിലാസിനി പാപ്പൻ, കുറ്റിമൂട് ബഷീർ, സൂര്യ രാജ്, ബിസിൽ ദാസ്, തിലകൻ പുളിങ്കുഴി, ശ്യാംരാജ് പി ആർ, കെ.യു ഇർഷാദ്, ജയകുമാർ സി.കെ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിലെ...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....