പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ട്രാഫിക് കോണുകള്‍ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ട്രാഫിക് കോണുകള്‍ തകര്‍ന്നു. അപകടങ്ങള്‍ ഏറിയതോടെ റാന്നി പോലീസ് സ്ഥാപിച്ച കോൺ വാഹനങ്ങൾ തട്ടിയാണ് തകര്‍ന്നത്. തിരക്കേറിയ ചെത്തോങ്കര, ഉതിമൂട് തുടങ്ങിയ ജംങ്ഷനില്‍ ഇപ്പോൾ കോണുകള്‍ ഒന്നും അവശേഷിക്കുന്നില്ല. കോണുകള്‍ ഉണ്ടായിരുന്ന സമയങ്ങളില്‍ ജംങ്ഷന്‍ ആയതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ചാണ് വന്നിരുന്നത്. ഇത് മൂലം അപകടങ്ങള്‍ ഇവിടങ്ങളില്‍ കുറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ജംഗ്ഷൻ ആണെന്ന് പോലും മനസിലാക്കാതെ ചീറി പായുന്ന വാഹനങ്ങളുടെ എണ്ണം കൂടിയിരിക്കുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. കോൺ ഉള്ളപ്പോൾ ഒരു അപകടം പോലും ഉണ്ടായിട്ടില്ല എന്ന് ഉള്ളത് ആശ്വാസം നൽകുന്ന കാര്യം ആണെന്നും ഇവര്‍ പറയുന്നു. ഉതിമൂട്, മന്ദിരം, ബ്ലോക്ക് പടി, തോട്ടമണ്‍, ചെത്തോങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ ആണ് ഇവ സ്ഥാപിച്ചിരുന്നത്. ഇവിടെ അപകടം ഒഴിവാക്കാന്‍ മറ്റ് സംവിധാനങ്ങള്‍ ഒയുക്കണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...