റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്ത്, റാന്നി പള്ളിയോട സേവാ സമതി, എൻ എസ് എസ് കരയോഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യ തുടർച്ചയായ ചേനപ്പാടി പാളതൈര് സമർപ്പണ ഘോഷയാത്രയ്ക്ക് റാന്നി ഇട്ടിയപ്പാറയിൽ സ്വീകരണം നൽകി. ചേനപ്പാടി ഗ്രാമവാസികൾ വഴിപാടായി സമർപ്പിക്കുന്നതും വാഴൂർ തീർത്ഥപാദാശ്രമത്തിൽ തയ്യാറാക്കുന്നതുമായ തൈരാണ് സമർപ്പണം നടത്തുന്നത്.
അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ചേനപ്പാടി കേളുച്ചാർ രാമച്ചാരുടെ പാള തൈര് വളരെ പ്രസിദ്ധമാണ്. റാന്നിയിൽ നല്‍കിയ സ്വീകരണത്തിന് ശ്രീനി ശാസ്താംകോവിൽ, ഭദ്രൻ കല്ലയ്ക്കൽ, എ.ജി വേണുഗോപാൽ, പി.ജി പ്രസാദ് കുമാർ, ജഗദമ്മ രാജൻ, എൻ എസ് രാമചന്ദ്രൻ നായർ, ടി എസ് സോമൻ, മോഹനൻ നായർ, കെ കെ ഭാസ്കരൻ നായർ, എ ജി ഗോപകുമാർ, പ്രദീപ് ഈറക്കൽ, എ.ജി രവീന്ദ്രകുമാർ, ഉഷ വിജയൻ, ബീന മധു എന്നിവര്‍ നേതൃത്വം നല്‍കി.