രണ്ട് വ്യാപാരികള്‍ക്ക് കോവിഡ് , ചെങ്കള ടൗണിലെ മുഴുവൻ കടകളും അടച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോഡ് : വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചെങ്കള ടൗണിലെ മുഴുവൻ കടകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ ജില്ലാകളക്ടർ ഉത്തരവിട്ടു. ചെങ്കള ടൗണിലെ രണ്ടു പച്ചക്കറി വ്യാപാരികൾക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നിരവധി പേർ ഇവരുമായി സമ്പർക്കം പുലർത്തിയിരുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം കാസർകോഡ് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ഗർഭിണിയും ഉള്‍പ്പെടുന്നു. കോടോം-ബേളൂർ സ്വദേശിയായ 31 കാരി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ആശങ്ക കൂട്ടിയത് ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് നയിച്ചതും സമ്പർക്കവ്യാപനവും ഉറവിടമില്ലാത്ത കേസുകളുമാണ്. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചയാളിൽ നിന്നു മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്തെ ആശങ്ക വർധിപ്പിക്കുന്നു. തലസ്ഥാനത്തുണ്ടായ മൂന്നു മരണങ്ങളിൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...