കോവിഡ് : കൊച്ചിയിൽ പോലീസിന്റെ വ്യാപക പരിശോധന, കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിൽ പോലീസിന്റെ വ്യാപക പരിശോധന. കലൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടിയ സ്ഥലത്ത് ഐസിപി ലാൽജി പരിശോധന നടത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി. സാമൂഹിക അകലം ഉറപ്പാക്കാത്തതിന് കലൂരിലെ ഒരു കട അടപ്പിച്ചു. മാസ്ക് കൃത്യമായി ധരിക്കാത്ത മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു. വരാപ്പുഴ മാർക്കറ്റിൽ സിഐയുടെ നേതൃത്വത്തിൽ പോലീസിന്റെ കർശന പരിശോധന. കൂടുതൽ ആളുകളെ മാർക്കറ്റിലേക്ക് കടത്തിവിടില്ല. കടവന്ത്രയിലെ മാർക്കറ്റിലും പോലീസ് പരിശോധന നടത്തി.

നഗരത്തിന്‍റെ പല ഭാഗങ്ങളിലും മുന്നറിയിപ്പുകളില്ലാത്ത പരിശോധനയുണ്ടായേക്കുമെന്നാണ് വിവരം. അതേസമയം കൊച്ചി നഗരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാകളക്ടർ എസ് സുഹാസ് അറിയിച്ചത്. കൊച്ചി നഗരസഭയുടെ എട്ട് ഡിവിഷനുകൾ പൂർണ്ണമായി അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിഗമനം. ജില്ലയിൽ രോഗലക്ഷണമുള്ളവർക്ക് ആന്റിജെൻ പരിശോധന ആരംഭിച്ചു. നഗരത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ട്രിപ്പിൾ ലോക്ക്ഡൗണിന്റെ സാഹചര്യമില്ലെന്നും നിയന്ത്രിത മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ കളക്ടർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...