ശുദ്ധവായുവിന്റെ പ്രാധാന്യം മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയില്ലെങ്കില്‍ ഡൽഹിയിലെ അവസ്ഥ താമസിക്കാതെ കേരളത്തിലുമുണ്ടാകും ; പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹായത്തോടെ ക്രിസ്ത്യൻ കോളേജിലെ ഭൂമിത്ര സേനാക്ലബ്‌ നടപ്പിലാക്കുന്ന പാരിസ്ഥിതികം പദ്ധതിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. വായുമലിനീകരണം കുറക്കാൻ സഹായിക്കുന്ന അവബോധപ്രവർത്തനങ്ങളും കർമ്മപരിപാടികളുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

കുടിക്കുന്ന വെള്ളത്തെയും കഴിക്കുന്ന ആഹാരത്തെയും വിശ്വസിക്കാൻ സാധിക്കാത്ത നമ്മൾക്ക് ശ്വസിക്കുന്ന വായുവിനെയും അവിശ്വസിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ പറഞ്ഞു. കരയിലെ പ്രാണവായുവിന്റെ ലഭ്യതക്കുറവ് മാത്രമാണ് നമ്മളെ അലട്ടുന്നത് എന്നാൽ മാലിന്യത്തിന്റെ അളവ് ജലാശയങ്ങളിൽ കൂടുന്ന അവസ്ഥ, ജലത്തിലെ വായുവിന്റെ സാന്നിധ്യത്തിനും ഭീഷണി ആകുന്നുണ്ട്. മനുഷ്യനിർമ്മിത കാട്ടുതീ ഉണ്ടാക്കുന്ന വായുമലിനീകരണത്തിന്റെ തോത് ആഗോള തലത്തിൽ വരും നാളുകളിൽ വർധിക്കാനാണ് സാധ്യത. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമേ ഉള്ളൂ എന്നും ശുദ്ധവായുവിന്റെ പ്രാധാന്യം മനസ്സിലാക്കിയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴേ ആവിഷ്കരിച്ചില്ലെങ്കിൽ ഡൽഹിയിലെ അവസ്ഥ താമസിക്കാതെ കേരളവും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വായുമലിനീകരണം കുറയ്ക്കുന്നതിൽ ഹരിത ജീവിതചര്യയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തുകയുണ്ടായി. പ്രിൻസിപ്പൽ ഡോ. ജോൺസൻ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാരിസ്ഥിതികം കോർഡിനേറ്റർ ഡോ. ആർ. അഭിലാഷ്, ഡോ. പ്രീത കാരണവർ, ഡോ. വിനോയ് തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ അപർണ അനിൽ, അഞ്ജു അനിൽ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...