ചെങ്ങന്നൂർ: ചെറിയനാട് വൈ.എ.ടി ജംഗ്ഷന് സമീപം തോനക്കാട് കാവിന്റെ വടക്കേതിൽ ലതാ കുമാരിയുടെ വീടിനാണ് വൈകിട്ട് 05.15 മണിയോടെ തീപിടിച്ചത്. ഒരു മുറി പൂർണമായും കത്തി നശിച്ചു. ഓടും ടിൻ ഷീറ്റുമാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരുന്നത്.
മുറിയിൽ സൂക്ഷിച്ചിരുന്ന അലൂമിനിയം ഫേബ്രിക്കേഷൻ സാധനങ്ങളും ടിവി, ആംപ്ലിഫയർ, ഇലക്ട്രിക്കൽസ് , ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റുവീട്ടുപകരണങ്ങളും കത്തിനശിച്ചു. ഏകദേശം എൺപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു. ചെങ്ങന്നൂർ ഫയർഫോഴ് അസി. സ്റ്റേഷൻ മാസ്റ്റർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ എൽ ഉണ്ണികൃഷ്ണൻ , എ വി.മനോജ് കുമാർ , ഫയർമാൻമാരായ എ.സി. ഗോഡ് വിൻ, ശ്യാംലാൽ, അജേഷ്, ബിജുകുമാർ, ശരത്, ജോസ്, സനു, ഡ്രൈവർ ദീപക്, എന്നിവരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് കരുതുന്നു.